shalu

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ശാലു കുര്യൻ വലിയ സന്തോഷത്തിലാണ്. പ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്‌ലോ ശാലു കുര്യന്റെ കമന്റിന് മറുപടി നൽകിയ സന്തോഷം ശാലു തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. എല്ലാവരെയും പോലെ പൗലോ കൊയ്‌ലോയുടെ വലിയൊരു ആരാധികയാണ് ഞാനും. ഒന്നോ രണ്ടോ പുസ്തകങ്ങൾ ഒഴികെ മറ്റെല്ലാം എന്റെ കൈയ്യിലുണ്ട്. ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് വേർഷൻ മാത്രം ഞാൻ അന്വേഷിച്ചിട്ട് എനിക്ക് കിട്ടിയിരുന്നില്ല. അപ്പോഴേക്കും ലോക്ക് ഡൗൺ വന്നു. പിന്നെ ഓരോ സാഹചര്യങ്ങൾ കാരണം ആ ഒരു പുസ്തകം മാത്രം കിട്ടിയില്ല. അത് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. ആ പുസ്തകം വായിക്കാൻ കാത്തിരിയ്ക്കുന്നു എന്ന അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്. അതിന് അദ്ദേഹം കമന്റ് എഴുതിയതാണ് നിങ്ങൾ എല്ലാം കണ്ടത്. ഒരു പുസ്തക പ്രേമി എന്ന നിലയിൽ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും അഭിമാനവുമാണ് അദ്ദേഹത്തിന്റെ ആ കമന്റിൽ നിന്നും ലഭിച്ചത്. എനിക്ക് ഒരു നിധി കിട്ടിയ പ്രതീതിയായിരുന്നു. ഇതായിരുന്നു താരത്തിന്റെ വാക്കുകൾ.

' കമന്റിന് നന്ദി ശാലു കുര്യൻ. ഞാൻ ഇന്ത്യൻ സിനിമയുടെ വലിയ ആരാധകനാണ്. ഈ ഒരു കഷ്ടകാലത്ത് എന്റെ പ്രാർത്ഥനയിൽ ഇന്ത്യയും ഉണ്ട്. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു പൗലോ കൊയ്‌ലോയുടെ കമന്റ്.