asha-sharat

ദൃശ്യത്തിൽ ജോർജുകുട്ടിയെ ഉപദ്രവിക്കുന്ന ഗീതാപ്രഭാകർ ഐ.പി.എസിനോട് പ്രേക്ഷകർക്ക് പലർക്കും വിയോജിപ്പായിരുന്നു. പ്രത്യേകിച്ചും ജോർജുകുട്ടിയെ അടിക്കുന്ന സീൻ. എന്നാൽ താൻ ജോർജുകുട്ടിയെ അടിച്ചിട്ടില്ലെന്നാണ് ആശാശരത്ത് ഇപ്പോൾ പറയുന്നത്. തന്റെ അമ്മയ്ക്ക്‌ പോലും ആ കാര്യത്തിൽ വിഷമമുണ്ടായിരുന്നുവെന്നും ആശ പറയുന്നു.

'നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ, പക്ഷെ മോഹൻലാലിനെ അടിച്ചത് എനിക്ക് സഹിക്കാൻ പറ്റില്ല' എന്നായിരുന്നു അമ്മയുടെ പ്രതികരണം. സത്യത്തിൽ ആ രംഗത്ത് തന്റെ കൈ മോഹൻലാലിന്റെ മുഖത്ത് തൊട്ടിട്ടില്ല എന്നാണ് ആശ പറയുന്നത്. അടിക്കുന്നതും നോക്കുന്നതുമെല്ലാം ഒറ്റ ഷോട്ട് ആയിരുന്നു. അപ്പോൾ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ലെന്നും

എന്നാൽ സിനിമ റിലീസ് ചെയ്തപ്പോഴാണ്, അടി കിട്ടി കഴിഞ്ഞശേഷമുള്ള ലാലേട്ടന്റെ നോട്ടത്തിന്റെ ആഴം താൻ മനസിലാക്കിയത്. അതാണ് ലാൽ മാജിക്. അതുകൊണ്ടാണ് അദ്ദേഹം നടന വിസ്മയവും സൂപ്പർ സ്റ്റാറും ആവുന്നത് എന്ന് ആശ ശരത്ത് പറഞ്ഞു.