തന്റെ ഡാൻസ് സ്‌കൂളിൽ ചേർന്ന പലരും ഗർഭിണികളായെന്ന് പറഞ്ഞതോടെ നടി ഉത്തര ഉണ്ണിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വളരെയേറെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ അതിന്റെ പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ഉത്തര തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.
'ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല, പക്ഷെ നൃത്തത്തിന് പല ഇൻഫെർട്ടിലിറ്റി പ്രശ്നങ്ങളേയും പരിഹരിക്കാനാകും. പിസിഒഡി തുടങ്ങി സ്ത്രീകൾ നേരിടുന്ന പലതും. എനിക്കറിയുന്ന പല നർത്തകരുടേതും നോർമൽ ഡെലിവറിയായിരുന്നു. അതിന്റെ ക്ലാസിക് ഉദാഹരണമാണ് എന്റെ അമ്മ.
കുറച്ച് മാസങ്ങൾ തന്നെ നൃത്തം പരിശീലിക്കാൻ തുടങ്ങിയതോടെ ആർത്തവ പ്രശ്നങ്ങൾ മാറിയെന്ന് എന്റെ പല വിദ്യാർത്ഥിനികളും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ഗർഭിണിയാവുകയും പരിശീലനം നിർത്തുകയും ചെയ്ത ഒരുപാട് വിദ്യാർത്ഥിനികളുണ്ട്. ഇപ്പോൾ ഞാൻ ഒരുപാട് സന്തോഷത്തിലാണ്. എട്ട് വർഷമായി കുട്ടികളുണ്ടാകാതിരുന്ന, നാല് വർഷം ചികിത്സ നടത്തിയതിന് ശേഷം ഗർഭിണിയാകില്ലെന്ന് ഡോക്ടർ പറഞ്ഞ, എന്റെ ഒരു വിദ്യാർത്ഥിനി ഗർഭം ധരിച്ചിരിക്കുന്നു.