nitish

ചെന്നൈ: തമിഴ് നടൻ നിതീഷ് വീര (45) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതുപേട്ടൈ, കാലാ, വെണ്ണില കബഡി കുഴു, അസുരൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. രജനികാന്ത് ചിത്രം 'കാലാ'യിലും ധനുഷ് ചിത്രം 'അസുരനി'ലും ഗംഭീരപ്രകടനമാണ് നിതീഷ് കാഴ്ചവച്ചത്. സിനിമാപ്രവർത്തകരും ആരാധകരും അനുശോചിച്ചു. ഭാര്യയും ഏഴും എട്ടും വയസായ പെൺമക്കളുമുണ്ട്.