പാരിസ്: ഫ്രഞ്ച് ഫാർമസ്യൂട്ടിക്കൽസ് കമ്പനിയായ സനോഫിയും ബ്രിട്ടന്റെ ജി.എസ്.കെയും.ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്. രണ്ടാംഘട്ട പരീക്ഷണങ്ങളിൽ വാക്സിൻ മികച്ച ഫലം പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ആഴ്ചയോടെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.
2020 അവസാനം നടത്തിയ ആദ്യ പരീക്ഷണങ്ങളിൽ വാക്‌സിൻ വലിയ ഫലപ്രാപ്തി കാണിച്ചിരുന്നില്ല. ഇതോടെ 2021 കഴിയാതെ വാക്‌സിൻ തയ്യാറാകില്ലെന്നായിരുന്നു ഇരു കമ്പനികളും അറിയിച്ചത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിലെ പരാജയം ഫ്രാൻസിന് തിരിച്ചടിയായിരുന്നു. സ്വന്തമായി വാക്‌സിനില്ലാത്ത ഐക്യരാഷിട്രസഭയിലെ സുരക്ഷാ കൗൺസിലിലെ ഏക സ്ഥിരാംഗമായിരുന്നു ഫ്രാൻസ്.
കൊവിഡിനെതിരായ പോരാട്ടത്തിൽ സുപ്രധാന പങ്കുവഹിക്കാന്‍ തങ്ങളുടെ വാക്‌സിന് സാധിക്കുമെന്ന് രണ്ടാംഘട്ട പരീക്ഷണത്തിൽ തെളിയിക്കപ്പെട്ടതായി സനോഫിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ആഗോള മേധാവിയുമായ തോമസ് ട്രിയോംഫെ പറഞ്ഞു.