miss-universe

ഫ്ലോ​റി​ഡ​:​ 69​-ാ​മ​ത് ​മി​സ് ​യൂ​ണി​വേ​ഴ്സ് ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യ​ ​കി​രീ​ടം​ ​ചൂ​ടി​ ​മെ​ക്സി​ക്ക​ൻ​ ​സു​ന്ദ​രി​ ​ആ​ൻ​ഡ്രി​യ​ ​മെ​സ.​ ​ഇത് മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​മെ​ക്സി​ക്ക​ൻ​ ​സ്വ​ദേ​ശി​ ​മി​സ് ​യൂ​ണി​വേ​ഴ്സാ​കു​ന്ന​ത്.
ഫ്ലോ​റി​ഡ​യി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ബ്ര​സീ​ലി​ന്റെ​ ​ജൂ​ലി​യ​ ​ഗാ​മ​ ​ഫ​സ്റ്റ് ​റ​ണ്ണ​റ​പ്പും​ ​പെ​റു​വി​ന്റെ​ ​ജാ​നി​ക് ​മാ​സെ​റ്റ​ ​സെ​ക്ക​ൻ​ഡ് ​റ​ണ്ണ​റ​പ്പു​മാ​യി.​ ​മു​ൻ​ ​മി​സ് ​യൂ​ണി​വേ​ഴ്സ് ​സോ​സി​ബി​നി​ ​തു​ൻ​സി​ 26​ ​കാ​രി​യാ​യ​ ​ആ​ൻഡ്രി​യ​യെ​ ​കി​രീ​ടം​ ​അ​ണി​യി​ച്ചു.​ചു​വ​ന്ന​ ​തി​ള​ങ്ങു​ന്ന​ ​റെ​ഡ് ​ഗൗ​ണാ​യി​രു​ന്നു​ ​ആ​ൻ​ഡ്രി​യ​യു​ടെ​ ​വേ​ഷം.​ ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ​ശേ​ഷം​ ​ആ​ന​ന്ദ​ ​ക​ണ്ണീ​രോ​ടെ​ ​ആ​ൻ​ഡ്രി​യ​ ​ഒ​രു​ ​വ​ട്ടം​ ​കൂ​ടി​ ​റാ​മ്പി​ൽ​ ​ചു​വ​ടു​വ​ച്ചു.​ 74​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​സു​ന്ദ​രി​മാ​ർ​ ​മ​ത്സ​ര​ത്തി​ൽ​ ​മാ​റ്റു​ര​ച്ചു.​ ​കൊ​വി​ഡ് ​മൂ​ലം​ 2020​ ​ൽ​ ​മ​ത്സ​രം​ ​ന​ട​ന്നി​രു​ന്നി​ല്ല.
സോ​ഫ്റ്റ്‌​വെ​യ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ബി​രു​ദ​ധാ​രി​യാ​യ​ ​ആ​ൻ​ഡ്രി​യ​ ​സ്ത്രീ​ക​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മു​ൻ​സി​പ്പ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​വു​മ​ൺ​ ​എ​ന്ന​ ​സം​ഘ​ട​ന​യി​ലെ​ ​സ​ജീ​വ​ ​പ്ര​വ​ർ​ത്ത​ക​യാ​ണ്.​ ​മേ​ക്ക​പ് ​ആ​ർ​ടി​സ്റ്റും,​ ​മോ​ഡ​ലു​മാ​ണ്.

@ ഇന്ത്യയ്ക്ക് അഭിമാനമായി അഡ്‌ലൈൻ

മ​ത്സ​ര​ത്തി​ൽ​ ​നാ​ലാം​ ​സ്ഥാ​നം​ ​നേ​ടി​യ​ത് ​ഇ​ന്ത്യ​ക്കാ​രി​യാ​യ​ ​അ​ഡ്‌​ലൈ​ൻ​ ​കാ​സ്റ്റി​ലി​നാ​ണ്.​ ​മി​സ് ​ദീ​വ​ ​മ​ത്സ​ര​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​ഈ​ 22​ ​കാ​രി​ ​സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്നു.
മി​സ് ​യൂ​ണി​വേ​ഴ്സ് ​വേ​ദി​യി​ൽ​ ​വി​ധി​ക​ർ​ത്താ​ക്ക​ൾ​ ​ഉ​ന്ന​യി​ച്ച​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ഹൃ​ദ്യ​മാ​യ​ ​ഭാ​ഷ​യി​ൽ​ ​മി​ക​ച്ച​ ​മ​റു​പ​ടി​ ​ന​ൽ​കി​ ​അ​ഡ്‌​ലൈ​ൻ​ ​മ​നം​ക​വ​ർ​ന്നി​രു​ന്നു.​ ​ക​ർ​ണാ​ട​ക​യി​ലെ​ ​ഉ​ടു​പ്പി​ ​സ്വ​ദേ​ശി​യാ​യ​ ​​ ​അ​ഡ്‌​ലൈ​ൻ​ ജ​നി​ച്ച​ത് ​കു​വൈ​റ്റി​ലാ​ണ്.​ ​കു​വൈ​റ്റി​ലും​ ​മും​ബ​യി​ലു​മാ​യി​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ചി​ല​ ​ഡോ​ക്യൂ​മെ​ന്റ​റി​ക​ളി​ലും​ ​മ്യൂ​സി​ക് ​വീ​ഡി​യോ​ക​ളി​ലും​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.​ ​ജീ​വ​ ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​സ​ജീ​വ​മാ​ണ്.

@ മ്യാൻമറിനായി പ്രാർത്ഥിക്കൂ

മി​സ് ​യൂ​ണി​വേ​ഴ്സ് ​വേ​ദി​യി​ൽ​ ​വേ​റി​ട്ട​ ​ശ​ബ്ദ​മാ​യി​ ​മ്യാ​ന്മ​റി​ൽ​ ​നി​ന്നു​ള്ള​ ​മ​ത്സ​രാ​ർ​ത്ഥി​ ​തു​സ​ർ​ ​വി​ന്ത് ​ല്വ​ൻ.​ ​മ്യാ​ന്മ​റി​നു​ ​വേ​ണ്ടി​ ​പ്രാ​ർ​ത്ഥി​ക്കൂ​ ​എ​ന്ന​ ​പ്ല​ക്കാ​ഡ് ​ഉ​യ​ർ​ത്തി​ ​വേ​ദി​യി​ൽ​ ​നി​ൽ​ക്കു​ന്ന​ ​തു​സ​റി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​വൈ​റ​ലാ​യി.​ ​പ​ട്ടാ​ള​ ​ഭ​ര​ണം​ ​മൂ​ലം​ ​മ്യാ​ൻ​മർ​ ​ജ​ന​ത​ ​നേ​രി​ടു​ന്ന​ ​യാ​ത​ന​ക​ളെ​പ്പ​റ്റി​യാ​ണ് ​ആ​ഗോ​ള​വേ​ദി​യി​ൽ​ ​തു​സ​ർ​ ​ശ​ബ്ദ​മു​യ​ർ​ത്തി​യ​ത്.മ​ത്സ​ര​ത്തി​ൽ​ ​അ​വ​സാ​ന​ ​റൗ​ണ്ട് ​വ​രെ​യെ​ത്താ​ൻ​ ​സാ​ധി​ക്കാ​തി​രു​ന്ന​ ​തു​സ​റി​ന് ​ബെ​സ്റ്റ് ​നാ​ഷ​ണ​ൽ​ ​കോ​സ്റ്റൂ​മി​നു​ള്ള​ ​പു​ര​സ്കാ​രം​ ​ല​ഭി​ച്ചു.
​ ​മ്യാ​ന്മ​റി​ന്റെ​ ​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ​ ​മേ​ഖ​ല​യി​ൽ​ ​സൈ​നി​ക​ ​അ​തി​ക്ര​മ​ത്തി​ന് ​ഇ​ര​ക​ളാ​യ​ ​ചി​ൻ​ ​ജ​ന​ത​യു​ടെ​ ​ത​ദ്ദേ​ശീ​യ​ ​വേ​ഷ​ത്തി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾക്കൊ​ണ്ടാ​യി​രു​ന്നു​ ​തു​സ​ർ​ ​മ​ത്സ​ര​ത്തി​നാ​യി​ ​വേ​ഷം​ ​ത​യ്യാ​റാ​ക്കി​യ​ത്.