zidane-

മാഡ്രിഡ്: ഈ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് സിനദിൻ സിദാൻ. ടീം വിടുന്ന കാര്യം ഡ്രസ്സിംഗ് റൂമിൽവെച്ച് സിദാൻ റയൽ താരങ്ങളെ അറിയിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. കിരീടത്തിനായി പൊരുതുന്നതിനിടയിൽ ക്ലബ്ബ് വിടുന്ന കാര്യം താൻ എങ്ങനെ പറയുമെന്ന് അത്‌ലറ്റിക് ക്ളബിനെതിരായ വിജയത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സിദാൻ ചോദിച്ചു.