ഗോഥൻബർഗ് : യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ചരിത്രത്തിലാദ്യമായി ബാഴ്സലോണയ്ക്ക്. കഴിഞ്ഞ രാത്രി ഗോഥൻ ബർഗിൽ നടന്ന ഫൈനലിൽ ഇംഗ്ളീഷ് ക്ളബ് ചെൽസിയെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്സ വനിതകൾ കിരീടം ചൂടിയത്. ഈ സീസണിലെ സ്പാനിഷ് വനിതാ ലാ ലിഗയിൽ എല്ലാമത്സരങ്ങളും ജയിച്ച് ബാഴ്സ കിരീടമണിഞ്ഞിരുന്നു.
ഇക്കുറി പുരുഷ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ചെൽസി ഇടം പിടിച്ചിട്ടുണ്ട്.മേയ് 29ന് പോർച്ചുഗലിൽ നടക്കുന്ന ഫൈനലിൽ ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളികൾ.