തിരുവനന്തപുരം:മെഡിക്കൽ കോളേജിലെ 20 വെന്റിലേറ്ററുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റി നാല് ലക്ഷം രൂപയുടെ അനുബന്ധ ഉപകരണം കൈമാറി. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാറിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.ഉന്നത നിലവാരത്തിലുള്ള ഫ്ളോമീറ്ററുകളും അനുബന്ധ ഉപകരണങ്ങളും ഘടിപ്പിക്കുക വഴി 20 വെന്റിലേറ്ററുകൾ 4 മാസം വരെ പ്രവർത്തിപ്പിക്കാൻ കഴിയും. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ. നിമൽരാജ്, ജില്ലാ പ്രസിഡന്റ് കെ.എ. ബിജുരാജ്, സെക്രട്ടറി കെ.പി. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിഅംഗം ജി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.