nadal

നൊവാക്ക് ജോക്കോവിച്ചിനെ തോൽപ്പിച്ച റാഫേൽ നദാലിന് ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് കിരീടം

റോം : നിലവിലെ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെ തോൽപ്പിച്ച് സ്പാനിഷ് താരം റാഫേൽ നദാൽ ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് കിരീടം സ്വന്തമാക്കി. സൂപ്പർ താരങ്ങൾ തമ്മിൽ നടന്ന പോരാട്ടത്തിൽ 7-5,1-6,6-3 എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം. ഇരുവരും തമ്മിലുള്ള 57-ാമത്തെ മത്സരമായിരുന്നു ഇത്. അതിൽ നദാലിന്റെ 28-ാമത്തെ വിജയവും.ഇതോടെ നൊവാക്കിന്റെ 36 എ.ടി.പി കിരീടങ്ങളെന്ന റെക്കാഡിനൊപ്പമെത്താനും നദാലിന് കഴിഞ്ഞു.

10

ഇറ്റാലിയൻ ഓപ്പണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയത് നദാലാണ്.

വനി​താ കി​രീടം ഇഗയ്ക്ക്

ഇറ്റാലി​യൻ ഓപ്പൺ​ വനി​താ കി​രീടം ഇഗ ഷി​യാംടെക്കി​നാണ്. ഫൈനലി​ൽ കരോളി​ൻ പ്ളി​സ്കോവയെ 6-0,6-0ത്തിന് തോൽപ്പിച്ചാണ് പോളണ്ടുകാരി കിരീടം ചൂടിയത്.