neft

മുംബയ്: മേയ് 23ന് പുലർച്ചെ ഒന്നുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻ.ഇ.എഫ്.ടി) സേവനങ്ങൾ ലഭിക്കില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. സാങ്കേതിക നവീകരണ പ്രവർത്തനങ്ങളെ തുടർന്നാണിത്. ഒറ്റത്തവണ പരമാവധി രണ്ടുലക്ഷം രൂപവരെ കൈമാറാവുന്ന സംവിധാനമാണ് എൻ.ഇ.എഫ്.ടി. രണ്ടുലക്ഷം രൂപയ്ക്കുമേൽ കൈമാറാവുന്ന റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്) സേവനം തടസമില്ലാതെ തുടരും.