പത്തനംതിട്ട : കനറാ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി വിജീഷിനെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ ടീ ഷർട്ടും ബർമുഡയുമയിരുന്നു വേഷം. കൈവിലങ്ങുമായി ചെറുപുഞ്ചിരിയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കയറിയത്. പ്രത്യേക മുറിയിലിരുത്തി പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ച കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി. ഭാര്യയും മാതാപിതാക്കളും ജ്യേഷ്ഠനും അദ്ധ്യാപകരാണെന്ന് പറഞ്ഞു. തട്ടിപ്പിനെപ്പറ്റി ചോദിച്ചപ്പോൾ കുറേ ചരിത്രം പറയാനുണ്ടെന്നായിരുന്നു മറുപടി. ഡിവൈ.എസ്.പി പ്രദീപ് കുമാറിനോട് വിശദമായി സംസാരിക്കുകയും ചെയ്തു. ചിത്രങ്ങളെടുക്കാനും വീഡിയോ പകർത്താനും ഏറെ നേരംനിന്നു.
വലവിരിച്ചത് 14 അംഗ സംഘം
പത്തനംതിട്ട: ജില്ലാ പൊലീസ് ചീഫ് ആർ. നിശാന്തിനിയുടെ മേൽനോട്ടത്തിൽ 14 അംഗം സംഘമാണ് കനറാ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിക്കായി വലവിരിച്ചത്. പത്തനംതിട്ട ഡിവൈ.എസ്.പി പ്രദീപ് കുമാർ, സി.ഐ. ബിജീഷ് ലാൽ, മൂഴിയാർ സി.ഐ ഗോപകുമാർ, ഇലവുംതിട്ട സി.ഐ രാജേഷ്, പത്തനംതിട്ട എസ്.ഐ സായ് സേനൻ, പത്തനംതിട്ട ഡാൻസാഫ് ടീം അംഗങ്ങളായ സുജിത്ത്, ശ്രീരാജ്, അനു്രാഗ്, പത്തനംതിട്ട എസ്.ഐ സഞ്ജു ജോസഫ്, അസി. എസ്.ഐ സവിരാജൻ, ശ്രീകുമാർ, സുനിൽ, അവിനാശ്, അഖിൽ എന്നിവരാണ് സംഘാംഗങ്ങൾ.