gold

കൊച്ചി: ഒരുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 36,000 രൂപ കടന്നു. ഇന്നലെ 200 രൂപ വർദ്ധിച്ച് വില 36,120 രൂപയിലെത്തി. 25 രൂപ ഉയർന്ന് 4,515 രൂപയാണ് ഗ്രാം വില. ഈമാസം ഇതുവരെ പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിലയിലെ കുതിപ്പാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്.

അന്താരാഷ്‌ട്ര വിപണിവില ഇന്നലെ ഔൺസിന് 1,837.98 ഡോളറിൽ നിന്ന് മൂന്നുമാസത്തെ ഉയരമായ 1,855.28 ഡോളറിലെത്തി. പ്രമുഖ മൾട്ടി കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിൽ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം വില പത്തുഗ്രാമിന് 48,000 രൂപ കടന്നു. ഡോളർ ദുർബലമായതും അമേരിക്കൻ ട്രഷറി യീൽഡ് (കടപ്പത്രങ്ങളുടെ പലിശ) കുറഞ്ഞതുമാണ് സ്വർണത്തിന് നേട്ടമായത്.