ജനീവ: വളരെ കൂടുതൽ സമയം ജോലി ചെയ്യുന്നുണ്ടെങ്കിൽ മരണം വരെ സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
മരിച്ചവരിൽ കൂടുതലും മദ്ധ്യവയസ്കരോ വൃദ്ധരോ ആയ പുരുഷന്മാരാണ്.
ഒരാഴ്ചയിൽ 55 മണിക്കൂറും അതിൽ കൂടുതലും ജോലിയെടുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന പരിസ്ഥിതി, ആരോഗ്യ വിഭാഗം ഡയറക്ടർ മരിയ നെയ്റ പറഞ്ഞു
ചെറുപ്പത്തിൽ അധിക ജോലിയോട് പൊരുത്തപ്പെടാൻ ശരീരത്തിനാകുമെങ്കിലും പിന്നീട് അത് അസാദ്ധ്യമാകും. അതോടെയാണ് മരണം വരെ സംഭവിക്കുന്നത്. . ചൈന, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങൾ ഉൾപെടുന്ന തെക്കു കിഴക്കൻ ഏഷ്യ, പശ്ചിമ പസഫിക് മേഖലകളിലുള്ളവരിലാണ് പ്രശ്നം കൂടുതലായി കണ്ടത്.
ഒരാഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് മസ്തിഷ്കാഘാതത്തിന് 35 ശതമാനവും ഹൃദ്രോഗത്തിന് 17 ശതമാനവും അധിക സാദ്ധ്യതയുണ്ടാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2000- 16 വർഷങ്ങൾക്കിടയിലെ കണക്കുകളാണ് സംഘടന പരിശോധിച്ചത്.
കൊവിഡ് കാലത്ത് ജോലി സമയം പല വിഭാഗങ്ങൾക്കും ഏറെ കൂടുതലായതിനാൽ കരുതൽ വേണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് പറഞ്ഞു.
@ 2016 ൽ 745,000 പേർ മരിച്ചു
@ മരണകാരണം - മസ്തിഷ്കാഘാതം, ഹൃദയാഘാതം