cm-pinarayi-vijayan

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ചിടത്തോളം സെൻട്രൽ സ്റ്റേഡിയത്തിലല്ല, കേരള ജനതയിൽ ഓരോരുത്തരുടെയും മനസുകളിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞാ വേദിയെന്നും കൊവിഡ് പ്രോട്ടോകോൾ പാലിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരായതുകൊണ്ടാണ് ബാധ്യസ്ഥരായതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിദ്ധ്യത്തെ നിയന്ത്രിച്ചുനിറുത്തേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ പരിമിതി ഇല്ലായിരുന്നുവെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നു എന്ന് തങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രവിജയം സമ്മാനിച്ചുകൊണ്ട് ഈ രണ്ടാമൂഴം ചരിത്രത്തിൽ ആദ്യമെന്നവണ്ണം സാദ്ധ്യമാക്കിയവരാണ് നിങ്ങൾ. തുടങ്ങിവച്ചതും ഏറെ മുന്നോട്ട് കൊണ്ടുപ്പോയതുമായ ക്ഷേമ വികസന നടപടികൾ ആവേശപൂർവം തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങൾ.

നിങ്ങൾ ഓരോരുത്തരും ഞങ്ങളുടെ മനസുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയവും. കൊവിഡ് മഹാമാരി മൂലം നിയുകത ജനപ്രതിനിധികൾക്ക് ജനങ്ങളുടെ ഇടയിലേക്ക് തിരിച്ചുചെന്ന് നന്ദി പറയാൻ പോലും കഴിഞ്ഞിട്ടില്ല. ജനങ്ങൾക്കാവട്ടെ, ഇവിടേക്ക് വരുന്നതിനു മഹാമാരി മൂലം തടസമുണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിന്റെ പ്രത്യേകത മൂലം,വരാൻ ആഗ്രഹിച്ചിട്ടും വരാൻ കഴിയാത്ത ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾ തിരഞ്ഞെടുത്ത ജനകീയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അത് അതിഗംഭീരമായി തന്നെ ആഘോഷിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ആ അവകാശത്തെ ആരും തടയില്ല. ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയും. അത് കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്ലാദവും നാം ഒരുമിച്ചുനിന്ന് ആഘോഷിക്കുക തന്നെ ചെയ്യും.

രോഗാതുരതയുടെ കാർമേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെ പുലർച്ചയ്ക്ക് വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങൾ. സത്യപ്രതിജ്ഞ അൽപ്പമൊന്നു വൈകിപ്പിച്ചതുപോലും ജനാഭിലാഷം പൂർണമായും പ്രതിഫലിക്കുന്ന വിധത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് അവസരമുണ്ടാകുമോ എന്ന് നോക്കാനാണ്. അദ്ദേഹം പറയുന്നു.

content details: cm pinarayi vijayan about the swearing in ceremony in central stadium.