kk

കൊ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ നാ​ര​ദ ഒളികാമറ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നാ​ല് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍​ക്ക് ശേഷമാണ് നാ​ല് പേ​ര്‍​ക്കും കൊ​ല്‍​ക്ക​ത്ത​യി​ലെ സി..​ബി​.ഐ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

നാ​ര​ദ ന്യൂ​സ് സം​ഘ​ത്തി​ല്‍ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​മാ​രാ​യ ഫി​ര്‍​ഹാ​ദ് ഹാ​ക്കിം, സു​ബ്ര​തോ മു​ഖ​ര്‍​ജി, തൃ​ണ​മൂ​ല്‍ എം..എ​ല്‍.​എ മ​ദ​ന്‍ മി​ത്ര, മു​ന്‍മന്ത്രി സോ​വ​ന്‍ ചാ​റ്റ​ര്‍​ജി എ​ന്നി​വ​രെ ഇ​ന്ന് രാ​വി​ലെ​യാ​ണ് സി​.ബി​.ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ ത​ന്നെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി സി​ബി​ഐ ഓ​ഫീ​സി​നു മു​ന്‍​പി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. മ​മ​ത​യ്‌​ക്കൊ​പ്പ​മെ​ത്തി​യ തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് ത​ക​ര്‍​ക്കു​ക​യും സി​.ബി​.ഐ​യു​ടെ ഓ​ഫീ​സി​നു നേ​ര്‍​ക്ക് ക​ല്ലെ​റി​യു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കോ​ട​തി നാ​ല് പേ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ബംഗാളില്‍ ബിജെപി പരാജയം നേരിട്ടതിനെത്തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് ഇതെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആരോപിച്ചിരുന്നു. എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും ബിജെപിക്ക് വിജയിക്കാനായില്ല. അപലപനീയമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനം കോവിഡ് വ്യാപനം നേരിടുന്നതിനിടെ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു

നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തില്‍ എത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.