tauktae

ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ 'ടൗട്ടെ' ഗുജറാത്തിന്റെ തീരത്തേക്ക് പ്രവേശിക്കാൻ തുടങ്ങി. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

സമുദ്രത്തിൽ നിന്നും കരയിലേക്ക് പ്രവേശിക്കുന്ന 'ലാൻഡ്‌ഫാൾ' പ്രക്രിയയിലാണ് നിലവിൽ ടൗട്ടെ എന്നാണ് വിവരം.'ലാൻഡ്‌ഫാൾ' പ്രക്രിയയ്ക്ക് നിരവധി മണിക്കൂറുകളാണ് എടുക്കുക. ചുഴലിക്കാറ്റിന്റെ ഏറ്റവും പുറമേയ്ക്കുള്ള ഭാഗം നിലവിൽ സംസ്ഥാനത്തെ സൗരാഷ്ട്ര മേഖലയിലാണ്.

ഈ സമയത്ത് അതിശക്തമായ കാറ്റും പേമാരിയുമാകും കൊടുങ്കാറ്റുള്ള മേഖലയിൽ ഉണ്ടാകുക. അതിഭീകരമായ നാശനഷ്ടങ്ങളും ഈ സമയത്തുണ്ടാകും.

ചുഴലിക്കാറ്റിന്റെ ഏറ്റവും നടുക്കുള്ള ഭാഗമായ കണ്ണ്(ഐ ഒഫ് ദ സ്റ്റോം) കരയിലേക്ക് പ്രവേശിക്കുന്നതാണ്‌ ലാൻഡ്‌ഫാളിലെ ഏറ്റവും നിർണായകമായ ഘട്ടം. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും വൻതോതിൽ മഴ രേഖപ്പെടുത്തിയിരുന്നു.

content details: cyclone tauktae has started to enter gujarat.