കാസർകോട്: ഓൺലൈൻ ക്ലാസിനിടെ ബി ജെ പിയെയും ആർ എസ്എ സിനെയും പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ കാസർകോട് കേരള-കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ സസ്പെൻഡ് ചെയ്തു. പ്രൊഫസർ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് സർവകലാശാല വി,സി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഏപ്രിൽ 19ലെ ഓൺലൈൻ ക്ലാസിനിടെയാണ് സംഘടനകളെ ആക്ഷേപിച്ചു ഗിൽബർട്ട് ക്ലാസെടുത്തത് എന്നാണ് പരാതി.