kk

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ മെയിൻ റോഡുകളും ഇടറോഡുകളും പൊലീസ് അടച്ചതോടെ അത്യാവശ്യ ഘട്ടങ്ങളിൽ പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി ജനങ്ങൾ . പലയിടത്തും മെഡിക്കൽ ആംബുലൻസുകൾ പോലും കടത്തിവിടാത്ത സ്ഥിതിയുണ്ടായി. കഴക്കൂട്ടത്ത് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസും റോഡ് അടച്ചതു കാരണം വഴിയിൽ കുടുങ്ങി.. മെയിൻ റോഡ് അടച്ചത് കാരണം മറ്റ് വഴികൾ തിരഞ്ഞെങ്കിലും അവയും അടച്ചിരുന്നു.. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.

ഇതിന് പിന്നാലെ ആംബുലൻസുകൾ കടന്നുപോകുന്നതിന് പൊലീസ് നടപടിയെടുത്തു.. പൂർണമായും അടച്ച ബ്ലോക്കിംഗ് പോയിന്റുകളിലൂടെ മെഡിക്കൽ എമർജൻസി ആംബുലൻസുകൾ കടന്നുപോകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമായി എൻട്രി എക്സിറ്റ് പോയിന്റുകൾ 7 ആയി പുന ക്രമീകരിച്ചിട്ടുണ്ട്.കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ ചേങ്കോട്ടുകോണം,വെട്ടു റോഡ്, മണ്ണന്തലയിലെ മരുതൂർ,പേരൂർക്കട വഴയില,പൂജപ്പുരകുണ്ടമൺകടവ്, നേമംപള്ളിച്ചൽ,വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നീ സ്ഥലങ്ങളാണ് തിരുവനന്തപുരം നഗരത്തിലേക്കുള്ള എൻട്രിഎക്സിറ്റ് പോയിന്റുകൾ. പൂർണമായും അടച്ച ബ്ലോക്കിംഗ് പോയിന്റുകളിലൂടെ മെഡിക്കൽ എമർജൻസി ആംബുലൻസുകൾ മാത്രം കടത്തിവിടുമെന്നും പൊലീസ് അറിയിച്ചു..