കൊവിഡ് പ്രതിസന്ധിയും സംസ്ഥാനങ്ങളിലെ ലോക്ഡൗണും കണക്കിലെടുത്ത് വിവിധ വാഹന കമ്പനികൾ സൗജന്യ സർവീസും വാറന്റി കാലാവധിയും ദീർഘിപ്പിച്ചു നൽകിയിരിക്കുകയാണ്. ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്സ്, കിയ മോട്ടോർ ഇന്ത്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, എം ജി മോട്ടോർ ഇന്ത്യ, ടൊയോട്ട കിർലോസ്‌കർ മോട്ടോർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റെനോ തുടങ്ങിയ കമ്പനികളാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് സൗജന്യ സർവീസ് പൂർത്തിയാക്കാനുള്ള കാലയളവും വാറന്റി ആനുകൂല്യങ്ങൾ നേടാനുള്ള കാലപരിധിയും കമ്പനികൾ ദീർഘിപ്പിച്ചിരിക്കുന്നത്.