ആഗോള വിപണി ലക്ഷ്യമാക്കി സ്കോഡയുടെ ഹാച്ച് ബാക്ക് വാഹനമായ ഫാബിയയുടെ നാലാം തലമുറ മോഡൽ അവതരിപ്പിച്ചു. ഫോക്സ് വാഗൺസ്കോഡ കൂട്ടുക്കെട്ടിൽ വികസിപ്പിച്ചിട്ടുള്ള എം.ബി.ക്യു.എ.ഒ. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. മുൻ തലമുറ മോഡലിനെക്കാൾ 111 മില്ലീമീറ്റർ നീളവും 48 മില്ലീമീറ്റർ വീതിയും കൂട്ടിയാണ് പുതിയ ഫാബിയയുടെ വരവ്. പുതിയ ഡിസൈനിലുള്ള ഫുൾ എൽ.ഇ.ഡി. ഹെഡ്ലാമ്പ്, എൽഷേപ്പ് ഡി.ആർ.എൽ, സ്കോഡയുടെ സിഗ്നേച്ചർ ഗ്രില്ല്, തുടങ്ങിയവയാണ് മുൻവശത്തെ ആകർഷകമാക്കുന്നത്. ക്രോമിയം വിൻഡോ ലൈനും അഞ്ച് സ്പോക്കും അലോയി വീലും വശങ്ങളെ ആകർഷകമാക്കുന്നു. ടെയിൽ ലാമ്പ് പിൻഭാഗത്തും നൽകിയിരിക്കുന്നു.