majhi

​​​ന്യൂഡൽഹി: മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഇ കെ മാജി കൊവിഡ് ബാധിച്ച് മരിച്ചു. കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥാനായ മാജി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഗാസിയബാദിലെ യശോദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കേന്ദ്ര ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറി ആയിരുന്നു. 2015ല്‍ സംസ്ഥാനത്ത് ചീഫ് ഇലക്ട്രല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയത്. തിരുവനന്തപുരം കളക്‌ടറായും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായും ജോലി ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ സബ് കളക്‌ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടര വർഷം കൂടി സർവീസ് ബാക്കി നിൽക്കെയാണ് വിയോഗം. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്.