alcazar

ഹ്യുണ്ടായി കുടുംബത്തിലെ പുതിയ സെവൻ സീറ്റർ എസ്.യു.വി അൽക്കാസറിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ച് നാളായെങ്കിലും അധികം വൈകാതെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. വാഹനത്തിന്റെ വരവിന്റെ മന്നോടിയായി അൽകാസറിന്റെ അനൗദ്യോഗികമായ ബുക്കിംഗുകൾ ഇതിനോടകം ആരംഭിച്ചതായി റിപ്പോർട്ട്. ഏപ്രിലിൽ അവതരിപ്പിക്കാനിരുന്ന വാഹനമാണ് കൊവിഡ് പ്രതിസന്ധിയിൽ നീണ്ടപോയത്. മിഡ്‌സൈസ് എസ്.യു.വിയായ ക്രെറ്റയുമായി സാമ്യമുള്ളതായിരിക്കും അൽക്കാസറും.