തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുവാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ 500 പേരെ സാക്ഷിയാക്കി അധികാരമേൽക്കുവാനാണ് എൽ ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മഹാമാരിക്കെതിരെ നാട്ടുകാർ വീട്ടിനുള്ളിൽ തുടരാൻ നിർബന്ധിതരായിരിക്കുന്ന നാട്ടിൽ ഇത്തരത്തിൽ ആർഭാടത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ആവശ്യമുണ്ടോ എന്ന ചോദ്യം സമൂഹ മാദ്ധ്യമങ്ങളിൽ ഇടത് അനുഭാവികളുടെ ഇടയിൽ നിന്നു പോലും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം പത്രമ്മേളനത്തിൽ 500 പേർ പങ്കെടുപ്പിക്കുന്നതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഈ വിഷയത്തിൽ പ്രചരിക്കുന്നത്. എൽ ഡി എഫ് യോഗത്തിൽ നേതാക്കൾ ഒരുമിച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടതും ട്രോളുകളിൽ നിറയുന്നുണ്ട്.