മക്കൾ വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള ലോകമല്ല ഇന്നത്തേതെന്ന് നടൻ കൃഷ്ണകുമാർ. വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. കലാകാരിയായി തുടരാനാണെങ്കിൽ ഒരു സ്ഥാനത്തെത്തിയിട്ട് വിവാഹം കഴിക്കുന്നതാണ് നല്ലത്. 35 വയസൊക്കെയായിട്ട് വിവാഹം കഴിച്ചാൽ മതിയെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
'25-26 വയസുള്ള ഒരു പെൺകുട്ടി വിവാഹം കഴിച്ചാൽ പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും. കുടുംബജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകാനും, കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനും ഇത് കാരണമാകും. മൂത്ത മകൾ അഹാനയ്ക്ക് 25 വയസുണ്ട്. നാലാമത്തെ മകൾ ഹൻസികയ്ക്ക് 15 വയസും.
ആളുകളോട് മാന്യമായും സ്‌നേഹത്തോടെയും പെരുമാറണമെന്നാണ് മക്കളോട് ഏറ്റവും കൂടുതൽ പറയുന്ന കാര്യം. അവരുടെ ഓരോ വളർച്ചയും നന്നായി ആസ്വദിച്ചിട്ടുണ്ട്. ഞാൻ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവർ നാല് പേരും ഉണ്ടാക്കുന്നത്. ചോദിക്കാതെ തന്നെ ഇടയ്ക്ക് എന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടുതരാറുണ്ട്.'-അദ്ദേഹം പറഞ്ഞു.