pinarayi-vijayan

​​കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ പരാതി. അനിൽ തോമസ് എന്ന അഭിഭാഷകനും ഡെമോക്രറ്റിക് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ജോർജ് സെബാസ്റ്റ്യനുമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സീനിയര്‍ ജഡ്‌ജിക്കും പരാതി നൽകിയത്.

കൊവിഡ് സാഹചര്യത്തില്‍ എഴുന്നൂറിൽ കൂടുതൽ പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ നീക്കമെന്നാണ് പരാതിയിലെ ആരോപണം. സത്യപ്രത്യജ്ഞ രാജ്ഭവനിൽ നടത്താൻ നിർദേശം നൽകണമെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നുമാണ് ആവശ്യം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാര്‍ കത്തില്‍ പറയുന്നു. പരാതി അടിയന്തര പ്രാധാന്യമുള്ളതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.