rajesh

​​​തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സി പി എം മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായി. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് എം വി ഗോവിന്ദനും കെ രാധാകൃഷ്‌ണനുമാണ് മന്ത്രിമാരായത്. സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ പി രാജീവിനും കെ എന്‍ ബാലഗോപാലിനും ഇടം ലഭിച്ചു.

ഡി വൈ എഫ് ഐ പ്രതിനിധിയായി പി എം മുഹമ്മദ് റിയാസ് മന്ത്രിയാകുമ്പോൾ മുന്‍ എം പി കൂടിയായ എം ബി രാജേഷ് സ്‌പീക്കറാകും. ഒന്നാം പിണറായി മന്ത്രിസഭയിലും താരതമ്യേന ചെറുപ്പക്കാരനായ ശ്രീരാമകൃഷ്‌ണനായിരുന്നു സ്‌പീക്കർ. കഴിഞ്ഞ മന്ത്രിസഭയിലേത് പോലെ രണ്ടാം പിണറായി മന്ത്രിസഭയിലും രണ്ട് വനിതകള്‍ക്ക് ഇടം ലഭിച്ചു. എന്നാൽ കെ കെ ശൈലജയ്‌ക്ക് മന്ത്രിസഭയിൽ ഇടംലഭിച്ചില്ല.

സി പി എം മന്ത്രിമാര്‍

എം വി ഗോവിന്ദന്‍
കെ രാധാകൃഷ്ണന്‍
കെ എന്‍ ബാലഗോപാല്‍
പി രാജീവ്
വി.എന്‍. വാസവന്‍
സജി ചെറിയാന്‍
വി ശിവന്‍കുട്ടി
മുഹമ്മദ് റിയാസ്
ആര്‍ ബിന്ദു
വീണ ജോര്‍ജ്
വി അബ്‌ദുറഹ്‌മാൻ

മുൻ മന്ത്രിമാരായ ടി പി രാമകൃഷ്‌ണൻ സി പി എമ്മിന്‍റെ പാർലമെന്‍റെറി സെക്രട്ടറിയും കെ കെ ശൈലജ പാർട്ടി വിപ്പുമാകും.