vvvv

വാഷിംഗ്ടൺ: അമേരിക്ക ലോക രാജ്യങ്ങൾക്കിടയിൽ എട്ടുകോടി വാക്സിൻ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. വാക്സിൻ വിതരണത്തിൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന ഇന്ത്യ, ബ്രസീൽ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവർക്കായിരിക്കും മുൻഗണന. അസ്ട്രാ സെനക, ഫൈസർ വാക്സിൻ, ജോൺസൻ ആന്റ് ജോൺസൻ വാക്സിൻ എന്നിവയാണ് വിതരണത്തിനായി തയ്യാറാക്കുന്നത്. ലോകാരോഗ്യസംഘടനാ സംവിധാനം വഴിയായിരിക്കും വാക്സിൻ വിതരണം നടപ്പിലാക്കുക.

ആദ്യഘട്ടമെന്ന നിലയിൽ രണ്ടു കോടി വാക്സിനുകൾ ജൂൺ മാസം അവസാനത്തോടെ രാജ്യങ്ങൾക്ക് നൽകും. ഇതിനോടൊപ്പംഅമേരിക്കയുടെ കൈവശം ഉള്ള 6 കോടി അസ്ട്രാ സെനകവാക്സിൻ ഡ്രഗ്സ് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചാലുടൻ വിതരണം ആരംഭിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.