tony-kroos

മാഡ്രിഡ് : സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശനിയാഴ്ച വിയ്യാറയലിനെതിരെ നിർണായകമായ റയൽ മാഡ്രിഡിന്റെ അടുത്ത മത്സരത്തിൽ താരം കളിക്കില്ല.ലാ ലിഗ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീളുന്ന സാഹചര്യത്തിൽ ക്രൂസിന്റെ അഭാവം റയലിന് വലിയ തിരിച്ചടിയാണ് . ലീഗിൽ 37 മത്സരങ്ങൾ പൂർത്തിയാക്കിയ റയൽ 81 പോയിന്റുകളുമായി പട്ടികയിൽ രണ്ടാമതാണ്.

ഇത്രയും മത്സരങ്ങളിൽ നിന്നും 83 പോയന്റുകൾ നേടിയ അത്‌ലറ്റിക്കോ മഡ്രിഡാണ് പട്ടികയിൽ ഒന്നാമത്. അവസാന മത്സരത്തിൽ അത്‌ലറ്റിക്കോ വിജയിക്കാതിരിക്കുകയും റയൽ ജയിക്കുകയും ചെയ്താൽ സിദാനും സംഘവും വീണ്ടും കപ്പുയർത്തും.