വാഷിംഗ്ടൺ: ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്കെതിരെ ഫൈസർ, മോഡേണ വാക്സിനുകൾ ഫലപ്രദമെന്ന് പഠനം. എൻ.വൈ.യു ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിൽ യു.എസ് ശാത്രജ്ഞന്മാർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
വാക്സിനുകളുടെ ആന്റിബോഡികളെ ഇന്ത്യൻ വകഭേദം ചെറുതായി ദുർബലമാക്കുമെങ്കിലും വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇത് കാര്യമായി സ്വാധീനിക്കില്ലെന്ന് പഠനത്തിൽ പറയുന്നു.
വാക്സിനുകളുടെ ചില ആന്റിബോഡികൾ ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമല്ല. എന്നാൽ, ഇതിലടങ്ങിയിട്ടുള്ള മറ്റു ചില ആന്റിബോഡികൾ വൈറസിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയതായും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ലണ്ടനിൽ 2300 പേർക്ക് ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ബാധിച്ചു
ലണ്ടനിൽ 2300 പേർക്ക് കോവിഡിന്റെ ഇന്ത്യൻ വകഭേദം ബാധിച്ചുവെന്ന് ബ്രിട്ടൺ. 86 ജില്ലകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്കാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വകഭേദമായ B.1.617.2 ആണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. പ്രാഥമികമായ വിലയിരുത്തലുകളിൽ വാക്സിൻ ഇന്ത്യൻ വകഭേദത്തെ പ്രതിരോധിക്കുന്നുണ്ട്. പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.