വാഷിംഗ്ടൺ: ലോകരാജ്യങ്ങൾക്ക് ഭീഷണിയായ കൊവിഡ് വൈറസിന്റെ ഉറവിടം വുഹാനിലെ ലാബിൽ നിന്നാണെന്ന് ഉറപ്പാണെന്ന് ട്രംപ് ഭരണകൂടത്തിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ. ഇതിന്റെ തെളിവുകൾ അമേരിക്കയ്ക്ക് ലഭിച്ചിരുന്നതായും മൈക്ക് പോംപിയോ പറഞ്ഞു. ചൈനീസ് സർക്കാർ വൈറസിന്റെ ഉറവിടം മൂടിവെയ്ക്കാൻ ശ്രമിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വുഹാൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് പ്രവേശിക്കാൻ അന്താരാഷ്ട്ര സംഘത്തിന് അനുമതി നിഷേധിച്ചതും ഇതുകൊണ്ടാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു.
വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ ചൈന സുതാര്യമായ നിലപാടുകളല്ല സ്വീകരിച്ചതെന്നും അതാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്നും നിലവിലെ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണും ആരോപിച്ചിരുന്നു.