ter-stegen

മ്യൂണിക്ക് : കാൽമുട്ടിന് പരിക്കേറ്റ ബാഴ്സലോണ ഗോളി ആന്ദ്രെ ടെർ സ്റ്റെഗൻ അടുത്ത മാസം ആരംഭിക്കുന്ന യൂറോകപ്പിനായുള്ള ജർമൻ ഫുട്‌ബാൾ ടീമിലുണ്ടാവില്ല. ലാ ലിഗയിൽ കളിക്കുന്നതിനിടെയാണ് ടെർ സ്റ്റെഗൻ പരിക്കിന്റെ പിടിയിലായത്.

29 കാരനായ ടെർ സ്റ്റെഗൻ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. കഴിഞ്ഞ ആഗസ്റ്റിലും സ്റ്റെഗൻ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ജർമനിയ്ക്ക് വേണ്ടി 24 മത്സരങ്ങൾ മാത്രമാണ് സ്റ്റെഗൻ കളിച്ചിട്ടുള്ളത്. നായകനും ബയേൺ മ്യൂണിക്കിന്റെ താരവുമായ മാനുവൽ ന്യൂയറാണ് ജർമനിയുടെ ഒന്നാം ഗോള്‍ കീപ്പർ.