devellies

കേപ്ടൗൺ : 2018ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എ.ബി ഡിവില്ലിയേഴ്സ്. നേരത്തേ ഡിവില്ലിയേഴ്സ് വിരമിക്കൽ റദ്ദാക്കി ഈ വർഷത്തെ ട്വന്റി-20 ലോകകപ്പിനുള്ള ടീമിലേക്ക് മടങ്ങിവരുമെന്ന് ശ്രുതിയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ കോച്ചും മുൻ സഹതാരവുമായ മാർക്ക് ബൗച്ചറുമായുള്ള ചർച്ചയിൽ ഡിവില്ലിയേഴ്സ് ഇനിയൊരു മടക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ സീസൺ ഐ.പി.എല്ലിൽ ഡിവില്ലിയേഴ്സ് കളിച്ചിരുന്നു.