നെയ്യാർ സിംഹസഫാരി പാർക്കിലെ രണ്ട് സിംഹങ്ങളിൽ ആൺ സിംഹമായ നാഗരാജൻ വിടവാങ്ങി. ഇനി പാർക്കിൽ അവശേഷിക്കുന്നത് 20 വയസുകാരി പെൺസിംഹമായ ബിന്ദു മാത്രമാണ്. രണ്ട് ദിവസമായി സുഖമില്ലാത്തതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന 11 വയസുകാരനായ നാഗരാജൻ കൂട്ടിൽ കയറിയിരുന്നില്ല. ഇന്ന് രാവിലെയോടെ സിംഹം അന്ത്യശ്വാസം വലിക്കുകയായിരുന്നു. മരണകാരണം പോസ്‌റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്നാണ് വനംവകുപ്പ് അധികൃതർ അറിയിച്ചത്.

lion

ഏഷ്യൻ സിംഹങ്ങളിൽ പെട്ട നാഗരാജനെ ഗുജറാത്തിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിനുപുറമേ ഇവിടെയുള‌ള ബിന്ദു പാർക്കിൽ തന്നെ ജനിച്ചുവളർന്ന സിംഹമാണ്. സാധാരണ കാട്ടിൽ സിംഹങ്ങളുടെ ആയുസ് 12 മുതൽ 16 വയസ് വരെയാണ്. എന്നാൽ വളർത്തുന്ന സിംഹങ്ങൾക്ക് 20 വയസുവരെ ആയുസ് ഉണ്ടാകാറുണ്ട്.