vss

തൃശൂർ: മുൻ കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറിനെ കടുത്ത ചുമയെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് മകനൊപ്പം രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്.

അലർജിയുള്ളതിനാൽ ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാനായിട്ടില്ല. കൊവിഡാനന്തര ചികിത്സയിലായിരുന്നതിനിടയിലാണ് അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയത്.