ദളിത് വിഭാഗത്തിൽപ്പെട്ട കൂടുതൽ പേരെ ഇടതുപക്ഷ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് കുറിപ്പ്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ദളിത് വിരുദ്ധ നയത്തെയാണ് ഈ നിലപാട് സൂചിപ്പിക്കുന്നതെന്ന് ആൾ ഇന്ത്യ റേഡിയോയിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കാവിൽ അച്യുതൻ മുരളീധരൻ ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യത്തെ മുറുകെ പിടിച്ചും ഭരണഘടനയുടെ അന്തസ്സും മാനിച്ചാണ് എപ്പോഴും പ്രവർത്തിക്കുന്നതെന്ന് ആണയിട്ടു പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഭരണഘടനാനുപാതികമായി പട്ടികജാതി-വർഗ്ഗ പ്രാതിനിധ്യം പാലിക്കാൻ കഴിയാത്തതെന്തുകൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് വഴി ചോദിക്കുന്നു. മുന്നണിയുടെ പ്രധാന പാർട്ടികളുടെ മനോഭാവമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നതെന്നും മുരളീധരൻ വിമർശിക്കുന്നുണ്ട്.
കുറിപ്പ് ചുവടെ:
'21 മന്ത്രിമാർക്ക് ഒരു ദളിത് മന്ത്രി ഭരണഘടനാ വിരുദ്ധം
ഇടതുമുന്നണി 21 മന്ത്രിമാരുമായി തുടർ ഭരണത്തിലേക്ക്. ജനാധിപത്യത്തെ മുറുകെ പിടിച്ചും ഭരണഘടനയുടെ അന്തസ്സും മാനിച്ചാണ് എപ്പോഴും പ്രവർത്തിക്കുന്നതെന്ന് ആണയിട്ടു പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഭരണഘടനാനുപാതികമായി പട്ടികജാതി-വർഗ്ഗ പ്രാതിനിധ്യം പാലിക്കാൻ കഴിയാത്തതെന്ത്? സി.പി.ഐയിൽ തുടർച്ചയായ ടേമുകളിൽ ഡപ്യൂട്ടി സ്പീക്കർ പദവി ഈ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കയാണ്. മന്ത്രിസ്ഥാനത്തിന് യോഗ്യതയുള്ളവർ ആ പാർട്ടിയിൽ ദളിത് വിഭാഗത്തിലില്ല എന്ന് ബോധ്യമുള്ളതിനാലായിരിക്കാം അവർ അങ്ങനെ ചെയ്യുന്നത്. അതിനവരെ കുറ്റം പറയുക വയ്യല്ലോ.
ഈ മുന്നണിയുടെ പ്രധാന പാർട്ടികളുടെ മനോഭാവമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. പ്രൊഫ :എം കുഞ്ഞാമൻ പറഞ്ഞത് ഈ അവസരത്തിലോർക്കുന്നു. അധികാരത്തിലുള്ള പങ്കാളിത്തമല്ല രാഷ്ട്രീയം .അധികാരത്തെ ചോദ്യം ചെയ്യലാണത്. അധികാരത്തെ മന്ത്രിപദവിയിലിരുന്ന് ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ അംബേദ്കർ മന്ത്രിസ്ഥാനം രാജിവെച്ചു. ദളിത് നേതാക്കൾക്ക് ആശ്വസിക്കാം. അംബേദ്ക്കറുടെ പൂർണ്ണകായ പ്രതിമ മന്ത്രിസഭാമന്ദിരത്തിന്റെ തിരുമുറ്റത്തുണ്ടല്ലോ.'
content details: social media post accusing cpm cpi and ldf of being anti dalit.