pista

പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളേറെയുണ്ട്. കാത്സ്യം, അയൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും ജീവകങ്ങളുടെയും നാരുകളുടെയും കലവറയാണ് പിസ്ത. പിസ്തയിലെ വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കുകയും ചെയ്യുന്നു. ഇതിലെ വിറ്റാമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

ആർജിനൈൻ, വിറ്റാമിൻ ഇ എന്നിവ ചീത്ത കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് ഗ്ലൂക്കോസിന്റെ അളവ് നിലനിറുത്തുന്നു. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിറുത്താനും ഏറെ നല്ലതാണ് പിസ്ത.

പ്രമേഹമുള്ളവർ ദിവസവും പിസ്ത കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഗർഭിണികൾ പിസ്‌ത കഴിക്കുന്നതിലൂടെ ക്ഷീണമകറ്റാനും ഗർഭകാല പ്രമേഹം തടയാനും സഹായിക്കും. പിസ്ത ദിവസേന പാലിൽ ചേർത്ത് കുടിക്കുന്നത് കാഴ്‌ചശക്തി വർദ്ധിപ്പിക്കും. ഡയറ്ററി ഫൈബറുകൾ ധാരാളമുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും അമിതവണ്ണം നിയന്ത്രിക്കാനും ഉത്തമം.