ടെൽ അവീവ് : ഗാസയിലെ ഏക കോവിഡ് പരിശോധന ലാബ് ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നെന്ന് പാലസ്തീൻ അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയവും ഗാസയിലെ ഏക കോവിഡ് പരിശോധന ലാബായ അൽ റിമാൽ ക്ലിനിക്കും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ തകർന്നതിനെ തുടർന്ന് മേഖലയിലെ കോവിഡ് പരിശോധന പൂർണമായും നിറുത്തി വെച്ചിരിക്കുകയാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു