അശ്വതി: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. യാത്രകൾ ആവശ്യമായി വരും. സുഹൃത്തുക്കൾ മുഖേന ഗൃഹകലഹവും അപകീർത്തിയും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സൂക്ഷിക്കണം.
ഭരണി: പിതൃഗുണം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ബിസിനസിന് അനുകൂലസമയമല്ല. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം.
കാർത്തിക: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉത്തരവ് ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക.
രോഹിണി: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലമാറ്റം പ്രതീക്ഷിക്കാം.
മകയിരം: കർമ്മഗുണം ലഭിക്കും. വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. ഉന്നതാധികാരം കൈവരും. സാമ്പത്തികലാഭം പ്രതീക്ഷിക്കാം. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം.
തിരുവാതിര:ജീവിതസൗകര്യങ്ങൾ വർദ്ധിക്കും. ബന്ധങ്ങൾ ആവശ്യാനുസരണം ഉപയോഗപ്പെടുത്താൻ കഴിയും. തന്ത്രപൂർവം പ്രവർത്തിച്ച് കാര്യം നേടും.
പുണർതം: സർക്കാർ സഹായങ്ങൾ ലഭിക്കും. കൃഷി കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. പഠന രംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കും.
പൂയം: വിപരീതസാഹചര്യങ്ങളെ നേരിടും. പങ്കാളികളുമായി ചേർന്ന് ചില സംരംഭങ്ങൾ തുടങ്ങും. ചില നേരങ്ങളിൽ തൊഴിലുമായി ബന്ധപ്പെട്ട് വീടു വിട്ടുനിൽക്കേണ്ടിവരും.
ആയില്യം: സിനിമ, സംഗീത കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അംഗീകാരം കിട്ടും.നഷ്ടപ്പെട്ടു എന്ന് കരുതിയ ചില കാര്യങ്ങൾ തിരിച്ചുലഭിക്കും.
മകം: ചെറിയ തടസങ്ങൾ വന്നാലും അവസാനം കാര്യജയമുണ്ടാകും. വിട്ടുവീഴ്ച മനോഭാവവും ക്ഷമയും കുടുംബഭദ്രതയെ വളർത്തിയെടുക്കും.
പൂരം: അടുത്തബന്ധുക്കൾ അകന്നുപോയെന്ന് വരാം. രണ്ട് മനസും ഉറക്കക്കുറവും അനുഭവപ്പെടാം.
ഉത്രം: സാത്വികമായ ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കും. പുണ്യസ്ഥല സന്ദർശനത്തിന് ആഗ്രഹം തോന്നും.
അത്തം: മനോബലവും പ്രാർത്ഥനയും കൊണ്ട് കഠിനമായ കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കും. മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും.
ചിത്തിര: ആഗ്രഹങ്ങൾക്കനുസരിച്ച് ചിന്തയും പ്രവർത്തിയും തുലനം ചെയ്ത് മുന്നോട്ട് നീങ്ങിവിജയം വരിക്കും. വിരോധികളായവർ മിത്രങ്ങളായിത്തീരും.
ചോതി: തടസങ്ങൾ നീങ്ങി പുതിയ ജീവിതമാർഗം ഉണ്ടാകും.ബന്ധുസഹായവും സ്നേഹിതരുടെ സഹായവും കിട്ടും. അസ്ഥിരോഗങ്ങൾക്ക് ശമനമുണ്ടാകും.
വിശാഖം: വ്യവഹാര വിജയം കാണുന്നു. പ്രിയജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ മാറികിട്ടും. വസ്തു, വാഹനം എന്നിവയാൽ ധനം കിട്ടാം.
അനിഴം:സന്താനങ്ങൾക്ക് രോഗാരിഷ്ടത. സ്ത്രീകൾ കാരണം കലഹം. ബന്ധുസഹായം കിട്ടും. സാമ്പത്തികഭദ്രത കൈവരിക്കും.
തൃക്കേട്ട: അധികാരവും അഭിമാനവും വർദ്ധിക്കുന്ന കാലം. വിദേശബന്ധങ്ങളിൽ ധനസഹായം. നിയമകാര്യ ബന്ധം. വ്യക്തിതാത്പര്യങ്ങൾ പ്രാവർത്തികമാക്കും.
മൂലം: കഠിനാദ്ധ്വാനത്തിലൂടെ നേട്ടങ്ങൾ ഫലം. ശിരോരോഗം. കളത്രവിരോധം ഫലം. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
പൂരാടം: ശത്രുക്കളെ നേരിടും. മേലധികാരിയെ വകവയ്ക്കാതെ മുന്നോട്ടു നീങ്ങും. ഭൂമി തർക്കത്തിൽ മദ്ധ്യസ്ഥത ഏറ്റെടുക്കേണ്ടിവരും. സമ്മാനങ്ങൾ അപ്രതീക്ഷിതമായി ലഭിക്കും.
ഉത്രാടം: രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് വൃഥാസഞ്ചാരം. ശത്രുക്കളും മിഥ്യാപവാദവും ഫലം. എന്നാലും ചിലസ്നേഹിതൻമാർ ആളാലും പണത്താലും സഹായിക്കും.
തിരുവോണം: താലോലിച്ചുനടന്ന പഴയ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം. അകന്ന ബന്ധുക്കൾ തിരികെ വരും. തൊഴിലിൽ കീർത്തിയും ധനവും കിട്ടും. മുട്ട് വേദനയ്ക്ക് ആശ്വാസം.
അവിട്ടം: പഴയ സ്വത്തിനെ ചൊല്ലി ബന്ധുവിരോധം. ഭാര്യമുഖാന്തിരം ധനനഷ്ടം. സന്താനത്തിന് യാത്രാനേട്ടം. സ്നേഹിതൻ സഹായിക്കും. കേസുകളിൽ വിജയം.
ചതയം: വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് ഉദ്ദേശിക്കുന്ന ട്രേഡിലുള്ള തൊഴിൽ ലഭിക്കും. ഭാര്യയ്ക്ക് ഉയർച്ചയും കണ്ഠരോഗവും ഫലം.
പൂരുട്ടാതി: സർക്കാരിന്റെ പ്രതിനിധി എന്ന പദവിയോ മറ്റ് അധികാരസ്ഥാനമോ ലഭിക്കേണ്ടകാലം. പല മതത്തിലുള്ള ആരാധനാലയങ്ങൾ തേടി പോകുന്ന കാലം. അഗതിക്ക് സഹായമെത്തിക്കാൻ മോഹവും ഉദിക്കും.
ഉത്രട്ടാതി: നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരികെ ലഭിക്കും. ജീവിതരീതിയിൽ പുതിയ മാറ്റങ്ങളനുഭവപ്പെടും. ലാളിത്യം ഉണ്ടാകും.
രേവതി: സ്ഥാനമാനങ്ങൾ ലഭിക്കും. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടാകും. അധികൃതരുടെ പ്രീതി ലഭിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും.