പത്തനാപുരം: ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്ര വിവാദത്തിൽ എംഎൽഎയും നടനുമായ ഗണേശ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു. അച്ഛൻ വിൽപത്രം എഴുതിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ബിന്ദു പറഞ്ഞു. മരണശേഷം പിതാവിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ വിഷമമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കുടുംബസ്വത്ത് ലഭിക്കുന്നതിന് രേഖകളിൽ ഗണേശ് കുമാർ കൃത്രിമം കാണിച്ചുവെന്നായിരുന്നു മൂത്ത സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഉഷ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പരാതി നൽകിയിരുന്നു. വിവാദത്തെക്കുറിച്ച് ഗണേഷ് പ്രതികരിച്ചിട്ടില്ല.
ഇടതു മുന്നണിയുടെ ആദ്യഘട്ട ചർച്ചകളിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച പേരുകളിൽ ഒന്നായിരുന്നു ഗണേഷ് കുമാറിന്റേത്. എന്നാൽ ഗണേഷിനെ മാറ്റി നിർത്തിയതിനു പിന്നിൽ വിൽപത്രവും ആയി ബന്ധപ്പെട്ട പരാതിയാണെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.