arun-gopi-kk-shylaja

രണ്ടാം പിണറായി സർക്കാരിനെ അഭിനന്ദിച്ച് സംവിധായകൻ അരുൺ ഗോപി. കെ കെ ശൈലജയെ മന്ത്രിയാക്കാത്തത് ഒരു കുറവായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്.

'പുതിയ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങൾ. ടീച്ചർ ഇല്ലാത്തത് ഒരു ഒരുകുറവായി കാണുന്നില്ല!! അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും ഉറപ്പ്!, അവർക്ക് നൽകുന്ന അവസരങ്ങൾക്കു നിറഞ്ഞ കയ്യടി, മാറ്റങ്ങൾ അനിവാര്യമാണ്. മന്ത്രി പദവി അല്ലാലോ ജനസേവനത്തിന്റെ അവസാന വാക്ക്. അത് നന്നായി അറിയുന്ന ഒരാൾ തന്നെയാണ് ടീച്ചർ.'- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കെ കെ ശൈലജ മന്ത്രിയാകുമെന്ന് തന്നെയായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. ശൈലജയെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കലും, പാർവതി തിരുവോത്തും ഉൾപ്പടെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.