veena

​​​​​തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനായത്. കെ കെ ശൈലജ മാറിയ ആരോഗ്യ വകുപ്പ് വീണ ജോർജ് കൈകാര്യം ചെയ്യും.

ധനവകുപ്പ്- കെ എന്‍ ബാലഗോപാല്‍, വ്യവസായം- പി രാജീവ്, എക്‌സൈസ്- വി എന്‍ വാസവന്‍, സഹകരണം- എം വി ഗോവിന്ദന്‍, വിദ്യാഭ്യാസം, ദേവസ്വം- വി ശിവൻകുട്ടി, ടൂറിസം,പൊതുമരാമത്ത്- മുഹമ്മദ് റിയാസ്, പട്ടിക ജാതി വകുപ്പ്- കെ രാധാകൃഷ്‌ണൻ, ന്യൂനപക്ഷക്ഷേമവകുപ്പ്- വി അബ്ദുറഹ്‌മാന്‍, ഉന്നത വിദ്യാഭ്യാസം-ആര്‍ ബിന്ദു എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് വിവരം.

ഘടകകക്ഷി മന്ത്രിമാരെ എ കെ ജി സെന്‍ററിലേക്ക് വിളിപ്പിച്ച് അവരുമായി സി പി എം നേതാക്കൾ ഇപ്പോൾ കൂടിയാലോചന നടത്തുകയാണ്. കേരള കോൺഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പാണ് ​​​​​​​ലഭിക്കുക. ജനതാദളിന് വൈദ്യുതി വകുപ്പും ഐ എൻ എല്ലിന് തുറമുഖവും പുരാവസ്‌തുവും നൽകി. ഗതാഗതം നൽകില്ലെന്ന് ശശീന്ദ്രനെ സി പി എം അറിയിച്ചിട്ടുണ്ട്.