ഈ വാരത്തെ ഓ മൈ ഗോഡ് ഈ ലോക്ക്ഡൗൺ കാലത്തെ പൊലീസിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായിട്ടാണ് സമർപ്പിക്കുന്നത്. കൊല്ലത്തെ പുനലൂരിൽ നിന്ന് നവദമ്പതികൾ കള്ളസത്യ പ്രസ്താവനയും എഴുതി കാറിൽ പാലോട് ഭാഗത്തേയ്ക്ക് യാത്ര തിരിക്കുന്നു. ഇടയ്ക്ക് ഓ മൈ ഗോഡിന്റെ പൊലീസ് സംഘം വാഹനം ചെക്കിംഗ് ചെയ്യാൻ ഒരുങ്ങുമ്പോൾ നിറുത്താതെ പോവുകയാണ്.ഒരു വീട്ടിൽ പോയി കയറുന്ന നവദമ്പതിമാരെ വീട്ടുകാരനും തഴയുന്നു. പിൻതുടരുന്ന പൊലീസുകാർ ദമ്പതികളെ ചോദ്യം ചെയ്യുന്നതും രസാവഹമായ ഉത്തരങ്ങൾ പുറത്തു വരുന്നതുമാണ് ചിരി നിറയ്ക്കുന്നത്.പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന പ്രോഗ്രാമിന്റെ അവതാരകർ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയുമാണ്.

oh-my-god