റിലീസായി വർഷങ്ങൾക്കു കഴിഞ്ഞ് ചില പാട്ടുകളും ആൽബങ്ങളുമെല്ലാം വീണ്ടും ഹിറ്റായി മാറാറുണ്ട്. അത്തരത്തിലൊരു പാട്ടാണ് രമേഷ് പിഷാരടി അഭിനയിച്ച ‘ശ്രീമാൻ ബ്രോ’ എന്ന ആൽബം. 2017ൽ റിലീസിനെത്തിയ ഈ ആൽബം ഇപ്പോൾ വീണ്ടും പ്രേക്ഷകർക്കിടയിൽ ഹിറ്റായിരിക്കുകയാണ്.
“കാലമങ്ങനെ കിടക്കുകയല്ലേ കടലുമാതിരി, ചുമ്മാ നീന്ത് ബ്രോ….” എന്ന രസകരമായ വരികൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നാലു വർഷം മുൻപ് താൻ അഭിനയിച്ച ‘ശ്രീമാൻ ബ്രോ’യെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ രമേഷ് പിഷാരടി തന്നെ. “റീൽസ് കണ്ട് ഒരു പാട് പേർ ചോദിച്ച പാട്ട് ഇതാണ്. സംവിധാനം: സഹീർ അബ്ബാസ്, ആലാപനം: സമദ് സുലൈമാൻ, വരികൾ: ഷെഫീക്ക് റഹ്‌മാൻ, എഡിറ്റിംഗ്: ഡോൺ മാക്സ്, നിർമ്മാണം: എസ്സാർ മീഡിയ. സിഗ്നേച്ചർ സ്റ്റൈപ്പ് അൽപ്പം പാടാണ്,” എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.