കൊവിഡ് വാക്‌സിൻ സ്വീകരിച്ചു തെന്നിന്ത്യയുടെ താരസുന്ദരി നയൻതാരയും കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവയും. 18 വയസ്സിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ ലഭ്യമായി നിരവധി താരങ്ങളാണ് വാക്‌സിൻ സ്വീകരിച്ചത് . ഇതിന്റെ ചിത്രങ്ങളും താരങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ എത്തിയാണ് ഇരുവരും വാക്‌സിൻ സ്വീകരിച്ചത്. ദയവായി എല്ലാവരും വാക്‌സിൻ എടുക്കമെന്നും സുരക്ഷിതരായി വീടുകളിലിരുന്ന് ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടണമെന്നും വിഘ്‌നേശ് ശിവൻ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്.നിഴൽ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലാണ് നയൻതാര ഒടുവിൽ അഭിനയിച്ചത്. രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് ഇനി നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.