കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണദ്ദേഹം. ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ മീര ഭട്ടാചാര്യയെ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.