vijayakanth

ചെന്നൈ: ഡി.എം.ഡി.കെ അദ്ധ്യക്ഷനും നടനുമായ വിജയകാന്തിനെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ പുലർച്ച മൂന്നോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്തംബറിൽ വിജയകാന്തിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. നടന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ഡി.എം.ഡി.കെ വൃത്തങ്ങൾ ഇത് നിഷേധിച്ചു. പതിവ് പരിശോധനയുടെ ഭാഗമായാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രണ്ട് ദിവസത്തിനുള്ളിൽ ഡിസ്ചാർജ്ജ് ചെയ്യുമെന്നും പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.