rima-kallingal-

രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സഭയിൽ ആരൊക്കെയുണ്ടാകുമെന്ന അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പട്ടിക പുറത്തിറങ്ങിയതു മുതൽ കേരളം ചർച്ച ചെയ്തത് ശൈലജ ടീച്ചറുടെ പേര് മന്ത്രിമാരുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ചായിരുന്നു. ഇടത് അനുഭാവികൾ പോലും പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി സമൂഹ മാദ്ധ്യമങ്ങളിലൂടെ വിയോജിപ്പ് പ്രകടിപ്പിച്ചു.

എന്നാൽ ഇതു വരെ ശൈലജ ടീച്ചർ കൊവിഡ് പ്രതിരോധ പ്രവർത്തികളിൽ പരാജയമായിരുന്നു എന്ന് തിരഞ്ഞെടുപ്പ് കാലത്തുൾപ്പടെ ആരോപിച്ചവരും വളരെ പെട്ടെന്ന് ശൈലജ ടീച്ചറുടെ ഫാൻസായി. ഇത്തരക്കാരെ ട്രോളിക്കൊണ്ടു സിനിമാ താരം റിമാ കല്ലിംഗൽ രംഗത്തുവന്നു. മാളികപ്പുറത്തമ്മ കഴിഞ്ഞാൽ എനിക്കെന്റെ ടീച്ചറമ്മയായിരുന്നു എന്ന വിളികളാണ് കേൾക്കുന്നതെന്നാണ് ട്രോളിൽ പറഞ്ഞിരിക്കുന്നത്.