ദുബായ്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇൻഫിനിറ്റി പൂൾ ഒരുക്കി ദുബായ്. അഡ്രസ് ബീച്ച് റിസോർട്ട് ശൃംഖലയുടെ ഭാഗമായ സീറ്റ സെവന്റി സെവൻ ഹോട്ടലിന്റെ 77-മത്തെ നിലയിലാണ് ഗിന്നസ് റെക്കോർഡ് നേടിയ ഈ പൂൾ നിർമ്മിച്ചത്. ഇവിടെ നിന്ന് നോക്കിയാല്‍ ദുബായ് നഗരം കാണാൻ സാധിക്കും. ഫാമിലി പൂൾ, കുട്ടികളുടെ സ്പ്ലാഷ് പാഡ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇൻഫിനിറ്റി പൂളിൽ 21 വയസിന് മുകളില്‍ ഉള്ളവർക്കേ പ്രവേശിക്കാന്‍ അനുമതി നല്‍കുകയുള്ളു.