kuldeep

കാൺപൂർ : ഇന്ത്യൻ ക്രിക്കറ്റർ കുൽദീപ് യാദവ് കൊവിഡ് വാക്‌സിൻ എടുക്കുന്നതിനായി സ്ലോട്ട് ബുക്ക് ചെയ്ത ആശുപത്രിയിൽ നിന്ന് എടുക്കാതെ ഗസ്റ്റ് ഹൗസിൽവെച്ച് എടുത്തത് വിവാദമായി. സംഭവത്തിൽ കാൺപൂർ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

ശനിയാഴ്ചയാണ് കുൽദീപ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കുത്തിവെയ്പ്പ് എടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലോ വാക്‌സിനേഷൻ സെന്ററിലോ വെച്ചല്ല കുത്തിവെയ്പ്പ് എടുത്തതെന്ന ആരോപണവുമായി ആരാധകർ രംഗത്തെത്തിയതോടെയാണ് വിവാദമായത്.

കാൺപൂർ നഗർ നിഗം ഗസ്റ്റ് ഹൗസിൽ വെച്ചാണ് കുൽദീപ് വാക്‌സിന്‍ സ്വീകരിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗോവിന്ദ് നഗറിലെ ജഗേശ്വർ ആശുപത്രിയിലാണ് വാക്‌സിൻ സ്വീകരിക്കാൻന്‍ കുൽദീപ് സ്ലോട്ട് ബുക്ക് ചെയ്തിരുന്നത്.